തറവാട്ടു മുറ്റത്തെ ഈ നിത്യ വസന്തത്തിന്റെ പേരു തേടി കുറെ നാളായി നടക്കുന്നു, ആര്‍ക്കെങ്കിലുമറിയുമോ? ഈ പൂവ് നേരില്‍ കണ്ട ബൂലോകര് തന്ന ഓപ്ഷന്‍സ്:പാല,കുങ്കുമം,അരളി
അപ്പു, മുല്ലപ്പൂ, കുട്ടിച്ചാത്തന് എന്നിവര്‍ക്ക് ചെമ്പകം ഇവിടെ കാണാം (മൊട്ട്) http://www.geocities.com/williamwchow/botany/champaca.jpg ചെമ്പകം ഇവിടെയും (പൂവ്, ഇലകള്‍) http://biotech.tipo.gov.tw/plantjpg/1/Michelia%20champaca.jpg
ഇതു ചെമ്പകമോ.. അപ്പോ ഇത്രേം നാളും ഞാന്‍ ചെമ്പകമെന്നു കരുതിയതു എന്തായിരുന്നു. ഇതു അരളിയാണ്. പണ്ട് ഇതിന്റെ ദളങ്ങള്‍ മടക്കി വെച്ച് മോതിരമുണ്ടാക്കുമായിരുന്നു. പിന്നെ കോട്ടയംകാര് ഇതിനെ ചമ്പകമെന്നു വിളിക്കും ഇനിയും സംശയമുണ്ടെങ്കില്‍ ദാ സപ്തന്റെ ഈ പോസ്റ്റ് നോക്കൂ പോരെങ്കില്‍ ഇന്ത്യാ ഹെറിറ്റേജിന്റെ ഈ പോസ്റ്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അപ്പ ഇനിയെല്ലാരും പോയേ..
ഇത് അരളിയാണ് (ഞങ്ങളുടെ നാട്ടിലൊക്കെ ഇതിനെ കുങ്കുമപ്പൂ എന്നും വിളിക്കാറുണ്ട്).
ഭരണിയാഘോഷങ്ങളില് (വടക്കേ കപ്ലേങ്ങാട്, തെക്കേ കപ്ലേങ്ങാട് ക്ഷേത്രങ്ങളില്‍ - രണ്ടും ചവക്കാട് താലൂക്കില്‍) ‘തിറ (തെറ)’ കെട്ടിയാടുന്നവര്‍ കഴുത്തില്‍ ഈ പൂവ് കോര്‍ത്ത മാലയണിയാറുണ്ട്.
ഓരോ നാട്ടിലും ഓരോ പേര്.ഇത് ഒദളം എന്ന വര്‍ഗ്ഗത്തില്‍ പെട്ട ചെടിയാണ്. ഇതിന്റെ പൂവും ഒദളംത്തിന്റെ പൂവും ഒരു പോലെ ഇരിക്കും. ചിലര്‍ പാല എന്ന് വിളിക്കും, ചിലര്‍ ചെമ്പകം എന്ന് വിളിക്കും ചിലര്‍ അരളി എന്ന് വിളിക്കും. എന്നാല്‍ ഈ മൂന്ന് പൂക്കളും വേറെ ആണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്...ഞാന്‍ ഇതിനെ മല ഒദളം എന്നാണ് വിളിക്കാറ്..
27 comments:
“രാവിന്റെ പുഞ്ചിരി”
പുതിയ ഫോട്ടോ പോസ്റ്റ്
really good
തറവാടി മാഷേ അസ്സലായിരിക്കുന്നു.
തറവാടി... ഉഷാര്‍ പടങ്ങള്‍... പ്രത്യേകിച്ചും രണ്ടാമത്തേത് സൂപ്പര്‍ :)
ചന്ദനം ചാര്യാ ചന്ദനം മണക്കുംന്ന് പറേണത് നേരാല്ലേ :)
പുതിയ ക്യാമറ വാങ്ങിയ വകയിലെ അഭിനന്ദനങ്ങള്‍... ദാ പിടിച്ചോളു...
ഒ.ടോ:
ഒന്‍പതര-പത്തുമണിക്കുറങ്ങുന്ന മര്‍ത്ത്യന്റെ ഉറക്കമില്ലാതാക്കുന്നതും ക്യാമറാന് :)
പഠിച്ചു വരുന്നേയുള്ളു അഗ്രു. എന്നാലും നന്നായിട്ടുണ്ട്.
രണ്ടാമത്തേത് ഉഗ്രന്‍ :)
-സുല്‍
ഉദാത്തം! ഉദാത്തം! ഉദാത്തം! ഉദാത്തം!
തറവാടി.. ഗോ എഹെഡ്!
തറവാട്ടു മുറ്റത്തെ ഈ നിത്യ വസന്തത്തിന്റെ പേരു തേടി കുറെ നാളായി നടക്കുന്നു, ആര്‍ക്കെങ്കിലുമറിയുമോ?
ഈ പൂവ് നേരില്‍ കണ്ട ബൂലോകര് തന്ന ഓപ്ഷന്‍സ്:പാല,കുങ്കുമം,അരളി
"പാലപൂവേ നിന്തിരു മംഗല്യതാലി തരൂ..
മകരനിലാവേ..."
ഗന്ധര്‍വനെ കാത്തിരിക്കുന്ന നായിക പാടുമീ ഗാനത്തിലുണ്ട് ഈ പുഷ്പം.
ചാത്തനേറ്: ഇതു ശെണ്പകം അല്ലേ?
വല്യമ്മായേ,
ഇതു അരളിയാണ്.
(അത്രേ അറിയു)
-സുല്‍
ഇത് ചെമ്പകമാണ് സുല്ലേ.. അരളി ഇതല്ല...
തറവാടീ..... നല്ല റിസല്‍ട്ട്.
ഇനിയും തുടരുക.
ഇതു ചെമ്പകം.
ചിലപ്പോള്‍ ഇലകളെല്ലാം പൊഴിച്ചു, പൂവുകള്മാത്രം പേറി നില്ക്കുന്നതും കാണാം.
അപ്പു, മുല്ലപ്പൂ, കുട്ടിച്ചാത്തന് എന്നിവര്‍ക്ക്
ചെമ്പകം ഇവിടെ കാണാം (മൊട്ട്)
http://www.geocities.com/williamwchow/botany/champaca.jpg
ചെമ്പകം ഇവിടെയും (പൂവ്, ഇലകള്‍)
http://biotech.tipo.gov.tw/plantjpg/1/Michelia%20champaca.jpg
-സുല്‍
ഇതു ചെമ്പകമോ..
അപ്പോ ഇത്രേം നാളും ഞാന്‍ ചെമ്പകമെന്നു കരുതിയതു എന്തായിരുന്നു.
ഇതു അരളിയാണ്. പണ്ട് ഇതിന്റെ ദളങ്ങള്‍ മടക്കി വെച്ച് മോതിരമുണ്ടാക്കുമായിരുന്നു.
പിന്നെ കോട്ടയംകാര് ഇതിനെ ചമ്പകമെന്നു വിളിക്കും
ഇനിയും സംശയമുണ്ടെങ്കില്‍ ദാ സപ്തന്റെ ഈ പോസ്റ്റ് നോക്കൂ
പോരെങ്കില്‍ ഇന്ത്യാ ഹെറിറ്റേജിന്റെ ഈ പോസ്റ്റില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
അപ്പ ഇനിയെല്ലാരും പോയേ..
ഇത് ചെമ്പകമല്ലെന്ന് ഉറപ്പാണ്.
സുല്ലേ..
മലയാളത്തില്‍ സേര്ച്ചിക്കൂടാരുന്നോ.. എന്നെ കണ്ട് പഠി :-)
ചെമ്പകമാണോ.. ഒരു സംശയം ..എന്തായാലും നന്നയിട്ടുണ്ട്..!
ഇത് അരളി(അലറിപ്പൂവെന്നും വിളിച്ചു കേട്ടിട്ടുണ്ട്) പൂവല്ലെ? ചെമ്പകം മെലിഞ്ഞു നീണ്ട ഇതള്‍ അല്ലെ?
അയ്യോ വല്യമ്മായേയ് ഈ പൂവറിയില്ലേ ??!! ഇതല്ലേ നിശാഗന്ധി (നിശയില്‍ വിരിഞ്ഞ നല്ല സുഗന്ധമുള്ള പൂവ്). പോരെ ;)
ഞാന്‍ ഇപ്പോ ചൊവ്വയില്‍ കുടില്‍ കെട്ടി താമസിക്കുകയാണ്, എന്നെ ഭൂമിയില്‍ അന്വേഷിക്കണ്ട :D
-പാര്‍വതി.
Ithu ividokke eezhachembakam ennu parayunna poovanu. Botanical name Plumeria Indica
ഇത് മത്തന്‍ പൂത്തതാ....
എന്തൊക്കെ പുകിലാണു..
ചെമ്പകം....മുല്ല....അരളി...അലറി.....
പാലാ....കാഞ്ഞിരപ്പള്ളി.....
ഇതേ തറവാടീടെ ഷോക്കേസിലെ പ്ലാസ്റ്റിക് പൂവാ.......
ഡാ സന്ഡോസേ , അനക്ക് ഞാന്‍ വെച്ചിട്ടുണ്ട് ട്ടാ :)
മുത്തിക്കോ.....തങ്ക നിലാവേ...
എന്റെ മനസ്സല്ലേ...
എ.ആര്.റഹമാന് ആ പാട്ടിനു് സംഗീതം നല്കിയതു് ഈ പൂക്കള്‍ കണ്ടതിനു ശേഷം തന്നെ.
തറവാടീ..:)
ഇത് അരളിയാണ് (ഞങ്ങളുടെ നാട്ടിലൊക്കെ ഇതിനെ കുങ്കുമപ്പൂ എന്നും വിളിക്കാറുണ്ട്).
ഭരണിയാഘോഷങ്ങളില് (വടക്കേ കപ്ലേങ്ങാട്, തെക്കേ കപ്ലേങ്ങാട് ക്ഷേത്രങ്ങളില്‍ - രണ്ടും ചവക്കാട് താലൂക്കില്‍) ‘തിറ (തെറ)’ കെട്ടിയാടുന്നവര്‍ കഴുത്തില്‍ ഈ പൂവ് കോര്‍ത്ത മാലയണിയാറുണ്ട്.
ഞങ്ങള്‍ ഇതിനെ ചെമ്പകം എന്നു വിളിക്കും. ത്രിശൂരുകാര് പാലപൂ എന്നു പറയുന്നു. ഏതാ ശരി? ആ...
ഓരോ നാട്ടിലും ഓരോ പേര്.ഇത് ഒദളം എന്ന വര്‍ഗ്ഗത്തില്‍ പെട്ട ചെടിയാണ്. ഇതിന്റെ പൂവും ഒദളംത്തിന്റെ പൂവും ഒരു പോലെ ഇരിക്കും. ചിലര്‍ പാല എന്ന് വിളിക്കും, ചിലര്‍ ചെമ്പകം എന്ന് വിളിക്കും ചിലര്‍ അരളി എന്ന് വിളിക്കും. എന്നാല്‍ ഈ മൂന്ന് പൂക്കളും വേറെ ആണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്...ഞാന്‍ ഇതിനെ മല ഒദളം എന്നാണ് വിളിക്കാറ്..
പാല അല്ലെ...????
Post a Comment