
ആജുവിന്റെ ജന്മദിനമാണിന്ന്.കഴിഞ്ഞ വര്ഷങ്ങളിലേക്കാള് പ്രത്യേകത, ഒരു ജ്യേഷ്ഠനായി സ്ഥാനകയറ്റം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ ജന്മദിനമാണെന്നതാണ്.
ഉണ്ണി പിറക്കാന്‍ പോകുന്നതറിഞ്ഞപ്പോള്‍ തന്നെ തനിക്ക് കിട്ടുന്നതെല്ലാം കൂട്ടി വെച്ച് ഉണ്ണിക്ക് ആദ്യത്തെ കുപ്പായം വാങ്ങിയാണ് ഏട്ടന്റെ കടമകള്ക്കവന് തുടക്കം കുറിച്ചത്.
ഒരുപാട് സ്നേഹവും കരുണയും ചുറ്റുമുള്ളവര്‍ക്കായി നല്കാന് ആയുസ്സും ആരോഗ്യവും അവനു നല്‍കണേ എന്ന പ്രാര്‍ത്ഥന മാത്രം.
തറവാടി / വല്യമ്മായി / പച്ചാന / ഉണ്ണി