Saturday, February 23, 2008

എന്‍‌റ്റെ സ്കൂള്‍



ഹംസയുമായും രാജനുമായും ബാലനുമായുമൊക്കെ കോട്ടികളിച്ചിരുന്നപ്പോള്‍ ഉന്നം തെറ്റി എന്‍‌റ്റെ കോട്ടികള്‍ കയറിയിരുന്ന കല്‍പ്പൊത്തുകള്‍



എന്‍‌റ്റെ നാലാം ക്ലാസ്സ്. പണ്ടിവിടെ ഓലകള്‍ക്കൊണ്ടുള്ള മേല്‍‌ക്കൂരയായിരുന്നു. അന്നൊക്കെ രാവിലേയും വൈകീട്ടും ദീര്‍ഘ വൃത്തങ്ങളും നട്ടുച്ചക്ക് വൃത്തങ്ങളും നിലത്തും ചുമരുകളിലും പതിപ്പിക്കുന്ന സൂര്യനെ ഇന്ന് ഓടുകള്‍ വെച്ച് തടസ്സപ്പെടുത്തിയിരിക്കുന്നു.



ഇതൊന്നും അന്ന് കേട്ട് കേള്‍‌വിപോലുമുണ്ടായിരുന്നില്ല.

15 comments:

തറവാടി said...

എന്‍‌റ്റെ ബ്ലൊഗില്‍നിന്നും മറുമൊഴിയിലേക്കുള്ള അദ്യകമന്റ്.

മുസ്തഫ|musthapha said...

ഈ പടങ്ങളെല്ലാം എന്നെ ഓര്‍മ്മകളുടെ ചിറകിലേറ്റി എങ്ങോട്ടൊക്കെയോ കൊണ്ടുപോകുന്നു... നന്ദി തറവാടി... നന്ദി!





കോട്ടി കളിച്ച് നടന്നെങ്കിലും അവസാനം ആളൊരു ബ്ലോഗറായല്ലോ...!

മുസ്തഫ|musthapha said...

ഹോ... ആ ആദ്യത്തെ പടത്തിലെ പടികളിലൂടെ ഒലിച്ചിറങ്ങാന്‍ കുറച്ച് വെള്ളം കൂടെയുണ്ടായിരുന്നെങ്കില്‍...!

കുറുമാന്‍ said...

നല്ല ചിത്രങ്ങള്‍...ഗോട്ടിക്കായ, അഥവാ കുപ്പിക്കായ, അഥവാ അരീസ്ക്കായ അഥവാ സോഡക്കായ.....അതിന്റെ ഓര്‍മ്മകള്‍ തന്നെ മതിയാല്ലോ മാഷെ ഒന്നു കുട്ടിക്കാലത്തേക്ക് പോയി വരാന്‍.

ശ്രീവല്ലഭന്‍. said...

തറവാടി,

ഇഷ്ടപ്പെട്ടു ഈ ഫോട്ടോയും, വിവരണവും. പത്തുമുപ്പതു കൊല്ലത്തിനപ്പുറത്തേക്ക്‌ കൊണ്ടുപോയി.

പൊറാടത്ത് said...

ഇത് കൊള്ളാം.. അവസാനത്തെ ഫോട്ടോ ശരിയ്ക്കും ഇഷ്ടപ്പെട്ടു. ആ പഴമയിലും ഒരു പുതുമ..

പാമരന്‍ said...

ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ
തിരുമുറ്റത്തെത്തുവാന്‍ മോഹം........

നൊസ്റ്റാള്ജിയ തൊട്ടുണര്‍ത്തുന്ന ചിത്രങ്ങള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദ്യചിത്രം ഹോ, വല്ലാതൊരു നൊസ്റ്റാള്‍ജിക്.

Unknown said...

നന്നായി:)

കാപ്പിലാന്‍ said...

തറവാടി , ഇഷ്ടപ്പെട്ടു.
ഒ ടോ..സിന്ധു അത്രമേല്‍ ...? എന്ന കവിതയുടെ അടിയില്‍ വന്ന് ലോക നാഥന്‍ ഐ .എ .എസ് എന്ന് മാത്രം എഴുതിയതിന്റെ അര്‍ഥം എനിക്ക് മനസിലായില്ല ..പ്ലീസ് ഒന്ന് പറയു ...

ദേവന്‍ said...

:) എന്റെ സ്കൂളും ഇതുപോലെ (പടമിടാം)

വേണു venu said...

തറവാടീ,
സുഖമുള്ള നിശ്വാസങ്ങള്‍ നല്‍കുന്ന ഓര്‍മ്മകളാണു് എന്നും ‍ പഠിച്ച സ്കൂളുകള്‍.വര്‍ഷങ്ങള്‍ക്കു ശേഷം സ്കൂള്‍ കാണുമ്പോള്‍ പണ്ടത്തെ ശബ്ദങ്ങളും മുഖങ്ങളും മുന്നില്‍ ഓടി എത്തും.
ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയതിനു് നന്ദി. :)

അഭിലാഷങ്ങള്‍ said...

ശരിയാ, ആദ്യത്തെ പടം ശരിക്കും നൊസ്റ്റാള്‍ജിക്ക് ആണ്.

അല്പം ചാറ്റല്‍മഴ കൂടിയുണ്ടായിരുന്നെങ്കില്‍.. ശ്ശൊ.. മനസ്സും ശരീരവും തണുക്കുന്നു.

:-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗൃഹാതുരതയാണല്ലൊ കൊള്ളാം മാഷെ

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, ഗൃഹാതുരതയുണര്‍ത്തുന്ന കുറിപ്പ്.