Saturday, April 25, 2009

പതിനാറ് കൊല്ലം :(

75 comments:

തറവാടി said...

പതിനഞ്ച് കൊല്ലം :(

അനംഗാരി said...

പതിനഞ്ച് കൊല്ലം.അതൊരു ചെറിയ കാലയളവല്ല.
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.

ആഗ്നേയ said...

പടച്ചോനേ പതിനഞ്ച് കൊല്ലം!!!
എല്ലാവിധ ആശംസകളും,ഐശ്വര്യങ്ങളും നേരുന്നു..:)

വിഷ്ണു പ്രസാദ് said...

പതിനഞ്ച് കൊല്ലം :(
പതിനഞ്ചുകൊല്ലമായതിന്റെ വിഷമം?

തറവാടി said...

അതിന് പല അര്‍ത്ഥങ്ങളുണ്ട് മാഷേ ;)

ശ്രീവല്ലഭന്‍. said...

പതിനഞ്ചാം കൊല്ലം!
വിഷമിക്കുമ്പോള്‍ ആശംസ പറയണോ? എന്നാലും കിടക്കട്ടെ കുറച്ച് ആശംസകള്‍ :-)

ഒരു ജോയിന്‍റ് പോസ്റ്റ് ആക്കാമായിരുന്നു :-)

കണ്ണൂരാന്‍ - KANNURAN said...

ഏപ്രില്‍ 10ന് പത്തുവര്‍ഷം ഞങ്ങളും പൂര്‍ത്തിയാക്കി :)

അലിഫ് /alif said...

പതിനഞ്ച് കൊല്ലം :(
എനിക്ക്‌ മനസ്സിലായത്‌ , ജീവിതത്തില്‍ മനോഹരമായി കടന്ന് പോയ 15 വര്‍ഷങ്ങള്‍ ഇനി തിരികെ കിട്ടില്ല എന്നല്ലേ..?! തീര്‍ച്ചയായും, ഇനിയും വര്‍ണ്ണമനോഹരമാകട്ടെ നിങ്ങളുടെ തുടര്‍ജീവിതവും എന്നാശംസിക്കുന്നു..

നസീര്‍ കടിക്കാട്‌ said...

പതിനഞ്ചു കൊല്ലം,സമ്മതിച്ചിരിക്കുന്നു!

ഞങ്ങളേയും സമ്മതിക്കണം!!
പതിനാറു കൊല്ലം...

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍...

ശ്രീ said...

വിവാഹ വാര്‍ഷികാശംസകള്‍, തറവാടി മാഷേ.
:)

ഗുപ്തന്‍ said...

ആശംസാസ്:)

മഴത്തുള്ളി said...

പതിനഞ്ചു കൊല്ലം :(

പതിനഞ്ചു കൊല്ലം പെട്ടെന്ന് കടന്നുപോയതിന്റെ വിഷമം :( @#$&^%$#@

പതിനഞ്ചു കൊല്ലമായല്ലോ ഈ
വ - ല്യ(യ്യാ)മ്മാ (വേ)യി (ലി)
തലയില്‍ കയറിയിട്ടെന്നുള്ള വിഷമം ;)

എല്ലാവിധ ഐശ്വര്യങ്ങളോടും കൂടി നിങ്ങള്‍ രണ്ടുപേരും ഇനിയും അനവധി സംവത്സരങ്ങള്‍ ജീവിക്കട്ടെ എന്നാശംസിക്കുന്നു. :)

വല്യമ്മായി said...

മഴത്തുള്ളീള്ളീള്ളീള്ളീള്ളീ..................
!#$%^&*(*&^%
:)

വേണു venu said...

പതിനഞ്ചു വര്‍ഷത്തിന്‍റെ നിറവു്.
ഈ മനോഹരമായ മുഹൂര്‍ത്തത്തില്‍ തറവാടിയ്ക്കും വല്യമ്മാവിക്കും വിവാഹ വാര്‍ഷികാശംസകള്‍.:)

Sherlock said...

ആശംസകള് :)

യാരിദ്‌|~|Yarid said...

15 നീണ്ട വര്‍ഷം അല്ലെ? പക്ഷെ അതു കഴിഞ്ഞിട്ടെന്തിനാ ഒരു സാഡ് സ്മൈലി ഇട്ടിരുന്നത..;) അത്ര ഭയങ്കരമായ വര്‍ഷങ്ങളായിരുന്നൊ ഈ നീണ്ട 15 വര്‍ഷങ്ങള്‍..:)


ദാ ഇതുപോലെ ഇടു സ്മൈലി....:)

ആശംസകള്‍, ഇനിയുമൊരു 150 കൊല്ലം കൂടി ഇതുപോലെ ജീവിക്കാന്‍ ഇടവരട്ടെ..:)

asdfasdf asfdasdf said...

പതിനഞ്ച് കൊല്ലം :(
ഇതിലൊരു ശരികേടുണ്ട്.
ശരിക്കും 18 കൊല്ലമല്ലേ ?

സന്തോഷ്‌ കോറോത്ത് said...

തറവാടി മാഷേ ... വല്യമ്മായീ ..ആശംസകള്‍് :)
അവാര്‍ഡ് ആര്കാ തരണ്ടേ ;) ? 15 കൊല്ലത്തെ സഹനത്തിന് ;) !!!

കൊച്ചുത്രേസ്യ said...

ആശംസകള്‍..
ആ തലക്കെട്ടിലെ കോണ്‍കേവ്‌ സ്മൈലിയെ കോണ്‍വെക്സ്‌ സ്മൈലിയാക്കൂന്നേ.. ദാ ഇങ്ങനെ :-))

അനില്‍ശ്രീ... said...

ഒരു പാട് ഒരുപാട് .. ആശംസകള്‍

അനില്‍ശ്രീ, പ്രിയ

ശ്രീലാല്‍ said...

ആശംസാസ് വിത്ത് ഫുള്‍ ഓഫ് സ്നേഹം.

ഇനി രണ്ടാളും ഒന്ന് ചിരിച്ചേ..
ഹ, അങ്ങനയെല്ല. ഇനിങനെ..

ഹി..ഹി..ഹി.. ഹി :)

കരീം മാഷ്‌ said...

ഇനിയും അധ്യായങ്ങള്‍ അവസാനിക്കാത്ത ഒരുപാടു കൊല്ലങ്ങള്‍ ആശംസിച്ചു കൊണ്ട്
മലപ്പുറത്തുനിന്നും ഇക്ക,ഇമ്മ,ഇത്ത,ഇത്തിരി,ഇച്ചിരി,ഇണ്ണി,ഇച്ചേച്ചി എന്നിവര്‍ ഡഡിക്കേറ്റു ചെയ്യുന്ന ഒരു ഗാനം
“ആശംസകള്‍...! മംഗളാശംസകള്‍!!”

അപര്‍ണ്ണ said...

സ്നേഹപൂര്‍വ്വം ആശംസകള്‍!

siva // ശിവ said...

best wishes...

evuraan said...

ആ ഫോട്ടോവില്‍, ചക്കിക്കൊത്ത ശങ്കരനോ? ശങ്കരനൊത്ത ചക്കിയോ?

എങ്ങിനെയായാലും രണ്ടു പേര്‍ക്കും "ഹാപ്പി ഹാപ്പി ആനി‌‌വേര്‍സറി..!"

രണ്ടു പേര്‍ക്കും സ്നേഹാശംസകള്‍..!

തലക്കെട്ടിലെ സ്മൈലി മാറ്റീട്ട് ഇതിട്ട് കൊടു് - ☺

( 0x263a White Smiling Face - യൂണീകോഡ് സ്മൈലി.. )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ തലതിരിഞ്ഞ സ്മൈലി വേണ്ടാരുന്നു ട്ടൊ


ഞങ്ങളിവിടെ 2 കൊല്ലം തികയ്ക്കാന്‍ പോണേ ഉള്ളൂ...

ആശംസകള്‍!!!

Anonymous said...

ആശംസകള്‍!

തറവാടി said...

പതിനഞ്ച്കൊല്ലം ഒരു മനുഷ്യ ആയൂസ്സിന്‍‌റ്റെ നല്ലൊരു പങ്കാണ്. ലഭിക്കുന്ന കാലം കൂടുന്നില്ല ഒരിക്കലും കഴിഞ്ഞല്ലോ എന്ന ഒരു നഷ്ടതോന്നല്‍ മാത്രമാണാ ദുഖത്തില്‍ നിഴലിക്കുന്നത്.പലരും അയച്ച മെയിലുകളില്‍പോലും അതു കണ്ടപ്പോള്‍ പറയുന്നതുമാത്രം :) , അലിഫെങ്കിലും ഉള്‍ക്കൊണ്ടതില്‍ സന്തോഷം.

നന്ദു said...

ദെങ്ങനെ സഹിച്ചെന്റെ തറവാടീ..!

ഇന്നലെത്തെയ്ക്കുള്ള ആശംസ ഇന്ന് സ്വീകരിക്കുമല്ലോ? എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.. !!

തമനു said...

വിവാഹ വാര്‍ഷികാശംസകള്‍...

വിവാഹ വാര്‍ഷികമായിട്ട് രണ്ടു പേരും കൂട്ടായെഴുതിയ പോസ്റ്റ് ആണല്ലേ...? (പതിനഞ്ച് കൊല്ലം എന്നഴുതിയത് തറവാടിയും, സ്മൈലി ഇട്ടത് വല്യമ്മായിയും..)

ഓടോ : ബിരിയാണി തരാമെന്ന് പറഞ്ഞ് പറ്റിക്കാന്‍ തുടങ്ങീട്ടും വര്‍ഷം ഒന്നായി. :)

തറവാടി said...

തമനൂ,തറവാട്ടിലേക്ക് എപ്പോ വേണമെങ്കിലും വരാം,ഫീല്‍ അറ്റ് യുവര്‍ ഹോം,അതായത് വന്നാല്‍ അടുക്കളയില്‍ കയറി എന്തു വേണമെങ്കിലും ഉണ്ടാക്കാം,ഒരു പങ്ക് ഞങ്ങള്‍ക്കും കൂടി തന്നാല്‍ മതി.(സംശയമുണ്ടെങ്കില്‍ അഗ്രജനോട് ചോദിച്ചു നോക്കൂ.)

നജൂസ്‌ said...

ആശംസകള്‍...

ബഷീർ said...

വിവാഹ വാര്‍ഷികാശംസകള്‍ ...

നന്മകള്‍ നേരുന്നു

Visala Manaskan said...

സ്‌നേഹമുള്ള തറവാടിക്കും വല്യമ്മായിക്കും എന്റെയും ആശംസകള്‍.

നിങ്ങളുടെ കല്യാണത്തിന് വരാന്‍ ഞാന്‍ മാന്‍ഷയറീന്ന് പുതിയ ഡ്രസ്സ് എടുത്തതും നിങ്ങള്‍ വിളിക്കാത്തതോണ്ട് വരാന്‍ പറ്റാതിരുന്നതുമെല്ലാം ഇന്നലെ നടന്ന പോലെ ഓര്‍ക്കുന്നു. കാലം പോണ പോക്കേ! ശോ!

എന്തായാലും എന്റെ കല്യാണവും കഴിഞ്ഞിട്ട് ഏറെക്കുറെ പത്തു വര്‍ഷമാവാന്‍ പോകുന്നു എന്നൊക്കെ അവള്‍ പറയുന്നുണ്ട്, അങ്ങട് വിശ്വസിക്കാന്‍ പറ്റണില്ലെങ്കിലും.

ഒരു സ്വകാര്യം:

കല്യാണം കഴിഞ്ഞിട്ട് പതിനഞ്ച് കൊല്ലായിന്ന് നിങ്ങളെ കണ്ടാല്‍ പറയില്ലാട്ടാ. കാര്യായിട്ട്! :)

മുസ്തഫ|musthapha said...

ആശംസകള്‍ ആശംസകള്‍...
(ഒരെണ്ണം ഇനിയിപ്പോ അപ്പുറത്തും ഇടണല്ലോ... പടച്ചോനെ)

വിശാലന്‍ പറഞ്ഞ പോലെ കല്യാണം കഴിഞ്ഞിട്ട് പതിനഞ്ച് കൊല്ലായിന്ന് നിങ്ങളെ കണ്ടാല്‍ പറയില്ലാട്ടാ...

ഒരു ഇരുപത്തഞ്ചെങ്കിലും തോന്നും :)

തറവാടി said...

വിശാലാ ,

അഗ്രജന്‍ അവസാനം സൂചിപ്പിച്ചതാണോ (25) താങ്കളും ഉദ്ദേശിച്ചത്?

കരാറുകാരന്‍ പറഞ്ഞു , തല്ലേണ്ട ലിസ്റ്റില്‍ ഒരാള്‍‌ക്കൂടിയാല്‍ ഇരട്ടി വേണ്ട 30% മതിയെന്ന് :)

ബഷീർ said...

ഒരു കാര്യം ചോദിയ്ക്കാന്‍ വിട്ടു പോയി...

അമ്മായി വന്നതിനു ശേഷമാണോ . തറ-വാടിയത്‌ .. അല്ല . തറ - തറവാടിയായത്‌ ?

Unknown said...

നന്മ തന്‍ വീഥിയില്‍
നന്മയായ് നീറഞ്ഞീടും
നല്ലോരു കാലത്തിന്‍
ഓര്‍മ്മകള്‍
തറവാടി മാഷിനും വല്ല്യമ്മായീ‍ീ‍ീ‍ീ‍ീ‍ീക്കും
ആശംസകള്‍

സിനി said...

കെട്ടുറപ്പുള്ള,മനപ്പൊരുത്തമുള്ള ദാമ്പത്യം
സൌഭാഗ്യമാണ്.ദൈവദത്തവും.
ഒന്നര പതിറ്റാണ്ടോളം ആ സൌഭാഗ്യം
ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു
എന്നുള്ളത് വലിയോരനുഗ്രഹമാണ്.

മഴയെത്ര പെയ്താലും
മഞെത്ര പൊഴിഞ്ഞാലും
ഒന്നിച്ചു തുഴയാനും ഒരുമിച്ചു കരേറാനും
“അമ്മായി”എന്നുമെപ്പഴും കൂടെയുണ്ടായിരിക്കട്ടെ.

പതിന്ന്ചാം വിവാഹ വാര്‍ഷികത്തിന്
മനസ്സില്‍ തൊട്ടുള്ള ആശംസകള്‍
(അപ്പുറത്തും കൊടുത്തിട്ടുണ്ട്,ഇതു തന്നെ)

Mayoora | Vispoism said...

ആശംസകള്‍...

:: VM :: said...

തറവാടി said...
തമനൂ,തറവാട്ടിലേക്ക് എപ്പോ വേണമെങ്കിലും വരാം,ഫീല്‍ അറ്റ് യുവര്‍ ഹോം,അതായത് വന്നാല്‍ അടുക്കളയില്‍ കയറി എന്തു വേണമെങ്കിലും ഉണ്ടാക്കാം,ഒരു പങ്ക് ഞങ്ങള്‍ക്കും കൂടി തന്നാല്‍ മതി.(സംശയമുണ്ടെങ്കില്‍ അഗ്രജനോട് ചോദിച്ചു നോക്കൂ.)


അങ്ങനെ വരട്ടെ! ചുമ്മാതല്ല തറവാടിയുടെ സ്മൈലി തല തിരിഞ്ഞു പോയത് ;)


ഓടോ: ങേ.. അഗ്രജന് പ്രൈവറ്റ് കേട്ടെരിംഗ് സര്‍വീസ് ഉണ്ടോ? കൊല്ലം അതുകൊന്റെന്കിലും ഗ്രീന്സില് ചെലൊരു കഞ്ഞി കുടിച്ച് പോവുന്നുന്ടല്ലോ ?

:: VM :: said...

ശോ ..വാര്ഷിക ആശംസകള്‍ ടൈപ്പ് ചെയ്തിരുന്നല്ലോ. പോസ്ടിയപ്പോള്‍ അതെവിടെ പോയി. ??


എന്തായാലും, വിവാഹ വാര്ഷിക ആശംസകള്‍ !

മുസാഫിര്‍ said...

പളുങ്കു ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന തറവാടിക്കും വല്യമ്മായിക്കും ആശംസകള്‍ !

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഈ സ്മൈലിയെ കൊണ്ടൊരു പുലിവാലെ.. :)

തറവാടി,വല്യമ്മായി..
ആശംസകള്‍,എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.

sandoz said...

അലിയൂക്കാ....വല്യമ്മായീ...
പെരുത്ത് പെരുത്ത് ആസംസകള്‍....
ഇനിയും ഒരുപാട് കൊല്ലം സന്തോഷത്തോടേയും സമാധാനത്തോടേയും ഒരുമിച്ച് ജീവിക്കാന്‍ ഇടവരട്ടേ...

Kaithamullu said...

കര്‍ത്താവേ,
പതിനഞ്ച് കൊല്ലം!

-അതൊക്കെ എന്നേ പിന്നിട്ട എന്നോട് ചോദിക്ക്....
(അല്ലെങ്കി വേണ്ടാ, ബാക്കി വീട്ടീപ്പോയി അനുവാദം വാങ്ങീട്ട് പറയാം)

--രണ്ട് 7 കൊല്ലങ്ങള്‍ കഴിഞ്ഞ നിലക്ക് ഇനി അഡ്ജസ്റ്റ്‌മെന്റ് എക്കൌണ്ട് സ്വയം റ്റാലിയായിക്കോളും, അമ്മായി, തറവാടീ!
ആശംസകള്‍!

Kaippally said...

ആശംസകള്‍

Calvin H said...

ആശംസകള്‍!!!
:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കണ്ണു ചിമ്മി ത്തുറന്നപോലെ ....
ലാല്‍ ദ് ബെസ്റ്റ്!

ആത്മ/പിയ said...

അപ്പോള്‍ അങ്ങിനെയാണ് അമ്മായിയെ തട്ടിയെടുത്തത് അല്ലെ!
“ആശംസകള്‍!”

Sethunath UN said...

ആശംസകള്‍!

കുഞ്ഞന്‍ said...

മാഷെ മാഷിനി..നിങ്ങള്‍ക്കെന്റെ ആശംസകള്‍..!


ഇപ്പോള്‍ 16 വര്‍ഷമായില്ലെ..തലക്കെട്ടും അപ്ഗ്രേഡ് ചെയ്യാമായിരുന്നു...എന്നിട്ടും ചുള്ളനും ചുള്ളത്തിയുമായിരിക്കുന്നതുകാണുമ്പോള്‍ 16 വര്‍ഷം മുമ്പത്തെ സ്ഥിതി എന്തായിയിരിക്കും ഈശ്വരാ..


സന്തോഷവും മനസ്സമാധാനവും ആയിരിക്കും ഈ പ്രായക്കുറവിന്റെ രഹസ്യം..!

ചിലപ്പോള്‍ ഈ കമന്റ് കണ്ടിട്ട് അഗ്രജന്‍ മാഷും വിശാലന്‍ മാഷും ചോദിച്ചേക്കാം ഞങ്ങള്‍ക്ക് സന്തോഷവും സമാധാനവും ഇല്ലാത്തകാരണമാണൊ ഞങ്ങള്‍ വയസ്സന്മാരെപ്പോലെ ഇരിക്കുന്നതെന്ന്...ചുമ്മാ ഗുരുക്കന്മാരെ..

കുഞ്ഞന്‍ said...

ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി..എവിടെ വിരിഞ്ഞ പുഷ്പങ്ങള്‍..?

കാട്ടിപ്പരുത്തി said...

പതിനഞ്ചാംകൊല്ലത്തിന്നൊരു അമ്പത്തഞ്ചാം ആശംസ

അല്ഫോന്‍സക്കുട്ടി said...

ആശംസകള്‍. വല്ല്യമ്മായീനെ സമ്മതിക്കണം :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നീണ്ട പതിനഞ്ചു വർഷം..അതത്ര കുറഞ്ഞ കാലയളവാണോ?ആശംസകൾ.ഇതു പോലെ ഒരു 85 വിവാഹ വാർഷികങ്ങൾ കൂടി ആഘോഷിയ്ക്കാൻ ഇടവരട്ടെ!

വാഴക്കോടന്‍ ‍// vazhakodan said...

പലപ്പോഴും തമാശക്ക് വേണ്ടി എടീ പതിനഞ്ചു കൊല്ലായി അല്ലെങ്കില്‍ പത്തു കൊല്ലായീ ഞാനീ കുരിശു ചുമക്കുന്നു! എനിക്ക് അവാര്‍ഡ് തന്നു ആദരിക്കണം എന്നൊക്കെ പറയാറുണ്ട്‌, ഒന്ന് ചിന്തിച്ചാല്‍ അല്ലെങ്കില്‍ സത്യസന്ധമായി സമീപിച്ചാല്‍ ഓരോ പുരുഷന്റെയും പുണ്യമാണ് അവരെ സഹിക്കുന്ന ഭാര്യ എന്ന് സ്വന്തം അനുഭവത്തില്‍ നിന്നും അറിഞ്ഞിട്ടുണ്ട്. എങ്കിലും അത് ഞാന്‍ സമ്മദിക്കാറില്ല! ഒരു പുരുഷനും സമ്മദിക്കില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
ഇനിയും ഒത്തിരി വര്‍ഷങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ!
എന്റെയും കുടുംബത്തിന്റെയും ആശംസകള്‍!

kichu / കിച്ചു said...

ഒത്തിരിയൊത്തിരി ആശംസകള്‍ :)

Visala Manaskan said...

അതെയോ.. ശോ!!

സത്യത്തില്‍ നിങ്ങളെ രണ്ടാളേം കണ്ടാല്‍ കല്യാണം കഴിഞ്ഞിട്ട് 3 ഓ ഏറിയാല്‍ 4 ഓ കൊല്ലായീ‍ന്നേ തോന്നൂ!(അല്‍ താവുണ്‍ മാളില്‍ ഒരു ഇരുന്നൂറ്‌ ദിര്‍ഹം ചിലവാക്കാന്‍ മടിയില്ല എങ്കില്‍ ഇനീം കുറയും!)

ഹവ്വെവര്‍, നിങ്ങള്‍ക്ക് എല്ലാ വിധ ഐശ്വര്യങ്ങളോടും കൂടെ അടിപൊളിയായി ഒത്തിരി വാര്‍ഷികങ്ങള്‍ കൊണ്ടാടാന്‍ കഴിയട്ടേ ട്ടാ.

വളരെ സന്തൊഷത്തോടെ,
വിശാലം & കോ.

കൊച്ചുമുതലാളി said...

പതിനഞ്ച് കൊല്ലത്തിന് ഈ 70mm ചിരി മാത്രം പോരാ... പൊളപ്പന്‍ നെയ്ച്ചോറ് ബച്ച് തരണം....

K.V Manikantan said...

ആശംസകള്‍.....

smitha adharsh said...

ആശംസകള്‍..

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.

സുല്‍ |Sul said...

ബൂലോഗ തറവാടിക്കും
ബൂലോഗ വല്യമ്മായിക്കും
ഇനിയും ഒരുപാട്കാലം ഈ ബൂലോഗത്തും ഭൂലോകത്തും ഒരുമിച്ചു വാഴാന്‍... ആശംസകള്‍!!! പ്രാര്‍ത്ഥനകള്‍!!!

-സുല്‍

അലിഫ് /alif said...

രാവിലെ ഇട്ട ആശംസ വൈകിട്ട് കാണാതെ പോയത് എന്ത് മറിമായം..!! രാവിലെ പതിനഞ്ച് ആയിരുന്നത് പതിനാറായതിനിടയ്ക്ക് പറ്റി പോയതാവും എന്ന് കരുതി ക്ഷമിക്കുന്നു.. :)
ഒരിക്കൽ കൂടി ആശംസകൾ അർപ്പിക്കുന്നു.

മയൂര said...

ആശംസകള്‍ :)

ചീര I Cheera said...

തറവാടിയ്ക്കും വല്യമ്മായിയ്ക്കും നിറയേ ആശംസകൾ.
അപ്പൊ, 16 കൊല്ലായി അല്ലേ... (ഒരു ദീർഗ്ഘനിശ്വാസം...)
ഇവിടെ 10 ആയി!

ദേവന്‍ said...

ഹാപ്പി ക്രിസ്റ്റല്‍ വെഡ്ഡിങ്ങ്, തറവാടി & വല്യമ്മായീ!
നൂറ്റാണ്ട് വാഴ്ക.

കുറുമ്പന്‍ said...

ങ്ങളെ സമ്മയ്ക്കണം...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒത്തിരി ഒത്തിരി ആശംസകള്‍.എല്ലാ ഐശ്വര്യങ്ങളും നാള്‍ക്കു നാള്‍ വര്‍ദ്ധിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

എന്നാലും വല്യമ്മായി എന്നാദ്യം കേട്ടപ്പോള്‍ ധരിച്ചതു തെറ്റിപ്പോയി

ഉറുമ്പ്‌ /ANT said...

ആശംസകള്‍!

myexperimentsandme said...

ആശംസകള്‍, അടുത്ത ഒരു മുപ്പത്തഞ്ച് കൊല്ലത്തേക്കുള്ളതും കൂടി. ബാക്കി അത് കഴിഞ്ഞ് :)

Jayasree Lakshmy Kumar said...

അപ്പോൾ ഒരു ജീവപര്യന്തകാലാവധിയേക്കാൾ കൂടുതൽ!! അതിനു ആശംസകൾ :)

[തമാശയാ കെട്ടോ. പരസ്പരം സ്നേഹിച്ച്, അറിഞ്ഞ്, ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാരെ കാണുന്നതു തന്നെ സന്തോഷമാണ്.]

ഇടിയൻ പോസിൽ നിൽക്കുന്നതറവാടിക്കും അതിനു പിന്നിൽ ഒളിച്ചു കളിക്കുന്ന വല്ല്യമ്മായിക്കും മനസ്സു നിറഞ്ഞ ആശംസകൾ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

Dinkan-ഡിങ്കന്‍ said...

Belated wishes :)