Friday, April 13, 2007

ഇല , പൂവ് , കായ





20 comments:

തറവാടി said...

പുതിയ ഫോട്ടോ പോസ്റ്റ്

സാജന്‍| SAJAN said...

ഏതില? എത് പൂവ് ? എതു കായ്(തേങ്ങയാണോ)?

എന്നുകൂടെ എഴുതാമായിരുന്നില്ലെ?
പടങ്ങള്‍ നന്നായിട്ടുണ്ട്!

മുസ്തഫ|musthapha said...

ആ മൂന്നാമത്തെ പടം കണ്ടിട്ട്... ഈത്തപ്പഴം ഇത്ര വേഗം പാകമായോ എന്നു കരുതി...

പിന്നല്ലേ തേങ്ങാപ്പഴാന്ന് മനസ്സിലായത് :)



അടുത്തത് പോരട്ടേ... :)

Kiranz..!! said...

സുല്ലേ...ദേ തേങ്ങ ..സ്റ്റോക്ക് തീരുന്നതനുസരിച്ചിങ്ങോട്ട് പോന്നോട്ടോ..:)

തറവാടി said...

സാജന്‍ ,
അഗ്രജന്‍ ,
കിരണ്‍സ്

നന്ദി :)

Rasheed Chalil said...

തറവാടി മാഷേ... :)

sandoz said...

ഹ.ഹ...
തറവാടീക്കാ....
സമ്മതിച്ചു...ഞാന്‍ തോറ്റു...
ഇക്ക തന്നെ ജയിച്ചു.......
ആ മൂന്നാമത്തെ പടം കണ്ട്‌ ഞാന്‍ ചിരിച്ച്‌ ചിരിച്ച്‌ മരിച്ചു....
എങ്ങനെ ഒപ്പിക്കണു ഈ സൈസ്‌ തേങ്ങാക്കുലകള്‍.........

asdfasdf asfdasdf said...

ഈ വിഷുവിനു തറവാടിക്കുമാത്രമല്ല, മലയാളിക്കുമുഴുവനും കണിവെക്കാന്‍ മണ്ടരിപിടിച്ച തേങ്ങാക്കുലകള്‍ മാത്രം.
സാന്‍ഡോ, കര്‍ഷകന്റെ നെഞ്ചില്‍ കയറിനിന്ന് ഇളിക്കരുത്..
പടങ്ങള്‍ നന്നായി.

Unknown said...

കുട്ടമേനോഞ്ചേട്ടാ,
കര്‍ഷകനോ? അതെന്ത് സാധനം? ഓ.. ഈ തമിഴ്നാട്ടിലൊക്കെ ഉള്ള.. മനസ്സിലായി മനസ്സിലായി.... :-)

സാന്റോസേ തമിഴന്മാരെ പറയരുത്. മനസ്സിലായല്ലോ. ഒന്നുമില്ലെങ്കിലും നിന്റെ സ്വന്തം കലൂര് ശാന്തമ്മ ആക്ചവലി തമിഴത്തിയാണ് എന്നെങ്കിലും നീ ഓര്‍ക്കണമായിരുന്നു.

വേണു venu said...

ഒരു നല്ല തേങ്ങ കണി വയ്ക്കാന്‍‍ കിട്ടാതെ പോയതു് ഇപ്പോള്‍‍ മനസ്സിലായി. ഇതു് എന്നത്തും കായു് എന്നു ചോദിക്കുന്നില്ല.
തറ്വാടീ...നന്നായി.:)

asdfasdf asfdasdf said...

ദില്‍ബൂ ഇത് ദുബായിലെ തേങ്ങയാണെന്നറിയില്ലായിരുന്നു. ആദ്യമായാണ് ദുബായിലെ മണ്ടരിപിടിച്ച തേങ്ങ കാണുന്നത്. keep it up.

തറവാടി said...

എല്ലാരേം പറ്റിച്ചേ ,

ഇത് തേങ്ങയും ചേനയുമൊന്നുമല്ല , എന്‍റ്റെ പുതിയ ക്യാമറയില്‍ "സൂം" ചെയ്തെടുത്ത ,

ഈത്തപ്പഴങ്ങളുടെ ഫോട്ടോയാണ്‌

:)

അപ്പു ആദ്യാക്ഷരി said...

തറവാടീ, ഇത്‌ ഈത്തപ്പഴവുമല്ല, തേങ്ങയുമല്ലാത്ത ഒരു "ചാന്തുപൊട്ടാണേ". ഈന്തപ്പനകളും, തെങ്ങും അടുത്തടുത്ത്‌ നില്‍ക്കുമ്പോള്‍, കാറ്റിലൂടെ സഞ്ചരിക്കുന്ന ഈന്തപ്പന പൂമ്പൊടി, തെങ്ങിന്‍പൂക്കളില്‍ പതിക്കുമ്പോഴാണ്‌ "പ്രകൃതിവിരുദ്‌ധമായ" ഈ പരാഗണം സംഭവിച്ച്‌, ഇത്തരം ചാന്തുപൊട്ടു ഈന്ത-തേങ്ങ സങ്കരവര്‍ഗ്ഗം ഉണ്ടാകുന്നതെന്നാണ്‌ എനിക്കു തോന്നുന്നത്‌.

sandoz said...

ഹ.ഹ.....എനിക്ക്‌ വയ്യാ..

വല്യമ്മായീ....ഒലക്ക ഇരിപ്പണ്ടാ അവിടെ.......

Unknown said...

ഇത് ശ്രീജിത്ത് കവിതയെഴുതിയത് പോലെയായി. അവനവന് തന്നെ അറിയില്ല എന്താണ്, എന്തിനെ പറ്റി ആണെന്ന്. ആദ്യം വരുന്ന പത്ത് കമന്റുകളില്‍ കേമം എന്ന് തോന്നുന്ന് ഒരാശയം കണ്ട് പിടിച്ച് അതാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന ധ്വനിയില്‍ മറുപടി കമന്റിടുക. അതാണ് ശ്രീജിത്ത് ചെയ്യാറ്. (പ്രത്യേക ശ്രദ്ധയ്ക്ക്:ഈ രീതിയില്‍ കവിതയെഴുത്ത് ശ്രീജിത്ത് പേറ്റന്റ് നേടിയതാണ്. അനുകരിക്കാന്‍ ശ്രമിക്കരുത്)

asdfasdf asfdasdf said...

തറവാടി, നാട്ടിലേക്കുള്ള യാത്ര കുറച്ച് നേരത്തെയാക്കിയാല്‍ നന്നായിരിക്കും. ഇത്തവണ ദുബായില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Rasheed Chalil said...

തറവാടീ എന്നാല്‍ ഇതിനെ ഇന്ന് മുതല്‍ ഈങ്ങ എന്ന് വിളിക്കാം.

Rasheed Chalil said...

അഗ്രുവാണോ ഗുരു... ?

സുല്‍ |Sul said...

ഈങ്ങയെങ്കില്‍ ഈങ്ങ.
കുറച്ച് ചോദ്യങ്ങള്‍ ഉണ്ട്.
1. ഇതു തേങ്ങയടിക്കുന്ന പോലെ അടിക്കാന്‍ പറ്റുമൊ?
2. പറ്റുമെങ്കില്‍ അതിന്റെ ശബ്ദം എന്തായിരിക്കും?
അ. ഠേ
ആ. ഠോ
ഇ. ഡിം
ഈ. ടേയ്
ഉ. ഡീ
ഊ ..... ബാക്കി ബൂലോകര്‍ക്ക് വിട്ടുതന്നു.
3. ഒരേറില്‍ തന്നെ ഇതു പൊട്ടുമൊ?
4. പൊട്ടിയാല്‍ അതിനുള്ളില്‍ വെള്ളം കാണുമൊ?
5. ഈങ്ങയുടെ അകമാണോ പുറമാണോ ഭക്ഷണയോഗ്യം?
6. അല്ലെങ്കില്‍ മൊത്തം പോക്ക് കേസാണോ?
7. കറിയിലെല്ലാം ഉപയോഗിക്കാമൊ? (മധുരം കൂടുതലാണോ എന്നറിയാനാ)
8. ഇതില്‍ നിന്ന് ഉല്പാദിപ്പിക്കാവുന്ന മറ്റു പ്രൊഡക്റ്റുകള്‍ ഏവ? (തേന്‍, സിറപ്, തേങ്ങാപൊടി, തേങ്ങാ പാല്‍ )
-സുല്‍

Rasheed Chalil said...

സുല്ലേ ഉത്തരങ്ങള്‍ :-

1. ഇതു തേങ്ങയടിക്കുന്ന പോലെ അടിക്കാന്‍ പറ്റുമൊ?

ഉത്തരം : ഇത് ഉടയ്ക്കണമെങ്കില്‍ ആദ്യം ബൂലോഗത്തെ സ്പെഷ്യല്‍ ഏജന്‍സി പരിശോധിച്ച് ക്വാളിറ്റി ഉറപ്പ് വരുത്തണം. കൂടുതല്‍ അറിയണമെങ്കില്‍ ഇതിന്റെ ചെയര്‍മാന്‍ ദില്‍ബാസുരനോട് അന്വേഷിക്കുക.

2. പറ്റുമെങ്കില്‍ അതിന്റെ ശബ്ദം എന്തായിരിക്കും?
ഉത്തരം : അതിന്റെ ശബ്ദം... ഠോ...ടേയ് എന്നായിരിക്കും.

3. ഒരേറില്‍ തന്നെ ഇതു പൊട്ടുമൊ?
ഉത്തരം : അത് ഏറിന്റെ ഊക്ക് പോലിരിക്കും. പൊട്ടിയാല്‍ സുല്ലിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ ക്വോര്‍ട്ടിന് പുറത്ത്... അങ്ങനെ.

4. പൊട്ടിയാല്‍ അതിനുള്ളില്‍ വെള്ളം കാണുമൊ?
ഉത്തരം : ഈയിടെ വിലകൂടിയത് കൊണ്ട് കുറവായിരിക്കും.

5. ഈങ്ങയുടെ അകമാണോ പുറമാണോ ഭക്ഷണയോഗ്യം?
ഉത്തരം : അത് കഴിക്കുന്നവര്‍ക്കനുസരിച്ചിരിക്കും. ഉദാഹരണമായി പഴത്തിന്റെ അകത്തുള്ളത് മനുഷ്യരും പുറത്തുള്ളത് ജന്തുക്കളും തിന്നും പോലെ ...

6. അല്ലെങ്കില്‍ മൊത്തം പോക്ക് കേസാണോ?
ഉത്തരം : സുല്ലിന്റെ കയ്യില്‍ കിട്ടിയാല്‍ പിന്നെ.... ആയിരിക്കും.

7. കറിയിലെല്ലാം ഉപയോഗിക്കാമൊ? (മധുരം കൂടുതലാണോ എന്നറിയാനാ)
ഉത്തരം : തറിക്ക് (തെറിയ്ക്ക് അല്ല) ഉപയോഗിക്കാം.

8. ഇതില്‍ നിന്ന് ഉല്പാദിപ്പിക്കാവുന്ന മറ്റു പ്രൊഡക്റ്റുകള്‍ ഏവ? (തേന്‍, സിറപ്, തേങ്ങാപൊടി, തേങ്ങാ പാല്‍ )

ഇതില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന പ്രധാന പ്രോഡ്ക്ട് ഇങ്ങയണ്ടി അച്ചാര്‍.


ഇനിയും സംശയമുണ്ടെങ്കില്‍ ദില്‍ബനോടോ സാന്‍ഡോയോടോ അന്വേഷിക്കുക.

തറവാടി മാഷേ ഞാന്‍ ഇവിടെ എവിടെയും ഇല്ല... മണ്ടി കെയ്ച്ചിലായി.