
യു.എ.ഇക്കാര് ക്യൂ പാലിക്കുക,ബിരിയാണി ഇനിയുമുണ്ടേ!


'മില്‍മന്‍' ചേട്ടന്റ്റെ മില്മാബൂത്തെവിടെ?
കളരിക്ക് പുറത്ത്
ജോസേട്ടന്റ്റെ പഴയ കേന്റ്റീന്‍
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമീ കല്പ്പടവില്
എന്‍ജ്ചിനീയറിങ്ങ് കോളേജ് - എക്സ്റ്റെന്‍ഷന്‍സ്
അഞ്ച്മണിക്കെത്തേണ്ട ഫ്ലൈറ്റ് ഒരു മണിക്കൂറിലധികം വൈകിയാണ് ഡല്‍ഹിയിലിറങ്ങിയത്. ഞങ്ങളെ സ്വീകരിക്കാന്‍ സുഗതന് അവിടെയുണ്ടാകുമെന്ന് അറിയീച്ചിരുന്നെങ്കിലും , കന്നി ഡല്‍ഹി യാത്രയായതിനാല്‍ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു മനസ്സില്‍.
ഗ്രീന്‍ ചാനലിലുടെ പുറത്തേക്കു കടക്കുമ്പോള്‍ ഒരിക്കലും നേരില്‍ കാണാത്ത സുഗതനെ തിരയുകയായിരുന്നു ഞങ്ങള്‍."വൈകി അല്ലെ ?" എന്ന ചോദ്യവുമായി ഞങ്ങളെ എതിരേറ്റ സുഗതനുമായി ഞങ്ങള്‍ പിന്നീട് കാറില്‍ സുകതന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
തലേ ദിവസത്തെ മഴകാരണം ഡല്‍ഹി തണുത്തിരിക്കുന്നതും, പൊതുവുള്ള കാലാവസ്ഥയെക്കുറിച്ചും , ബ്ലോഗിനെക്കുറിച്ചുമെല്ലാം തനതായ കണ്ണൂര്‍ ശൈലിയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ,അഞ്ചു മണിക്ക് വരുന്ന ഫ്ളൈറ്റിന് , 4 മണിക്ക് വീട്ടില്‍ നിന്നും പുറപ്പെട്ട് 2 മണിക്കൂറോളം ഞങ്ങളെ കാത്തുനിന്ന അയാളെ ക്കുറിച്ചായിരുന്നു എന്റ്റെ ചിന്ത.
നേരം വൈകിയതിനാല്‍ , ഇടക്കരെയോ വിളിച്ചതിനു ശേഷം ,ജോലിക്ക് പോകുന്നില്ല ലീവെടുത്തു എന്നു പറഞ്ഞപ്പോള്‍ , അതേതായാലും നന്നായെന്ന എന്റ്റെ മനസ്സിലുണ്ടായ സ്വാര്‍ത്ഥതയും , ഒന്നോ രണ്ടോ കമന്റ്റിന്റ്റേയും ചാറ്റിന്റ്റേയും ബന്ധത്തിന്റ്റെ പേരില്‍ എന്തൊക്കെയോ സഹിച്ച അയാളുടെ മനസും തമ്മിലുള്ള ദൂരക്കൂടുതലളക്കുകയായിരുന്നു ഞാന്‍.
കാറിലൂടെ പോകുമ്പോള്‍ പുറത്തേക്കു നോക്കിയിരുന്ന എനിക്ക് മനസ്സിലുണ്ടായിരുന്ന , നാലുഭാഗത്തും പച്ചപ്പുള്ള , വൃത്തിയുള്ള ഡല്‍ഹിയില്‍ നിന്നും വിഭിന്നമായാണ് കുറെ ഭാഗങ്ങളെങ്കിലും അനുഭവപ്പെട്ടത്.
ഒമ്പതു മണിയോടെ ഞങ്ങള്‍ സുഗതന്റെ വീട്ടിലെത്തി.പുതിയ ഒരു മൂന്നു നില കെട്ടിടത്തില്‍ മുകളില്‍ ഒരു രണ്ടു മുറികളോടുള്ള ഒരു വൃത്തിയുള്ള ഫ്ലാറ്റ്. ഫ്രഷായതിനു ശേഷം ഇഡ്ഡലിയും സാമ്പാറും ഒക്കെ കഴിച്ചതിനുശേഷം സുഗതന്റെ നല്ലപാതിയടക്കം ഞങ്ങള്‍ ഡല്‍ഹി കാണാന്‍ പുറപ്പെട്ടു.
ഫ്ളൈറ്റ് ഒരു ദിവസത്തേക്ക് നീട്ടാന്‍ പറ്റാത്തതിനാല്‍ ഒരു വേള താജ്മഹല്‍ ഒരു സ്വപ്നമായേക്കുമോ എന്നു ഭയെന്നെങ്കിലും , അതിരാവിലെ കാറില്‍ ആഗ്രക്കു പോകാന്‍ തീരുമാനിക്കയായിരുന്നു.വളരെ ക്ഷീണിതരായിരുന്നെങ്കിലും , ഹോട്ടലിലെ സുഖസൗകര്യങ്ങളെക്കാള്‍ നന്മയുള്ള മനസ്സുകളുടെ ഒപ്പമുള്ള സഹവാസമണുത്തമം എന്നതിരിച്ചറിവ് സുഗതന്റ്റെ വീട്ടിലേക്ക് വീണ്ടും ഞങ്ങളെ എത്തിച്ചു.
സമയക്കുറവു കാരണം മറ്റ് ഡെല്‍ഹി ബ്ലോഗേര്‍സിനെ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാലും പാര്‍വ്വതി,ബിജോയ്,ജി.മനു,രമേഷ്(മഞ്ഞുതുള്ളി) എന്നിവരോട് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നാട്ടിലായിരുന്ന മാത്യുവിനേയും ശല്യപ്പെടുത്താന്‍ കഴിഞ്ഞില്ല.
സുഗതന്റ്റെ വീട്ടില്‍ നിന്നും ആഗ്രക്കു നാലു മണിക്കൂര്‍ , തിരിച്ച് അഞ്ച് മണിക്കൂര്‍ എന്ന കണക്കു വെച്ചു അതിരാവിലെ നാല് മണിക്കു പുറപ്പെട്ട് വൈകീട്ട് നാലു മണിക്കു മുമ്പെ തിരിച്ചുവരാനും , ആറിനു മുമ്പെ എയര്പൊര്ട്ടില് ഞങ്ങളെ എത്തിക്കാനുമാണ് സര്‍ദാര്‍ ഡ്രൈവറോട് ശട്ടംകെട്ടിയത്. പതിവിലും കൂടുതല്‍ ട്രാഫിക് റോഡിലുണ്ടായെങ്കിലും , ആറേകാലിന് എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ , സുഗതന് ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.യാത്രപറഞ്ഞു പിരിയുമ്പോള്‍ , ഒരു പിടി നല്ല മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു മനസ്സില്‍ ആത്മാര്‍ത്ഥതയുള്ള മനസ്സുകളുടെ കൂടെ ഒരു ദിവസം പങ്കിട്ടതിന്റ്റെ. പിന്നെകാണാമെന്നു പറഞ്ഞു ചെക്ക് ഇന്‍ കൗണ്ടറിലേക്ക് നടക്കുമ്പോള്‍ സുഗതന്,
"അലീക്ക , ഒരു വിഷമേമേയുള്ളു , , ഇങ്ങക്ക് വേണ്ടി അനക്കൊന്നും ഒന്നും ചെയ്യാന്‍ പറ്റീല്ലല്ലൊ!"